അന്തരിച്ച ഗായിക മഞ്ജുഷയുടെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തിൽ അന്തരിച്ച ​ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം .

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു.

2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡിൽ മഞ്ജുഷയുടെ വാഹനത്തിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.