അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ‌് പറഞ്ഞതിനു തെളിവുണ്ടെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ‌് പറഞ്ഞതിനു തെളിവുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍. ദിലീപ്, സഹോദരൻ അനൂപിന് കൊടുത്ത നിര്‍ദേശത്തിന്‍റെ ശബ്ദരേഖ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ മുറിവാചകങ്ങള്‍ മാത്രമാണുള്ളത്. റെക്കോഡ് ചെയ്ത ടാബും  കോപ്പി ചെയ്ത ലാപ്ടോപ്പും എവിടെപ്പോയി? ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥാനാ ഡിവൈഎസ്പി ബൈജു പൗലോസിനും തന്നോട് വൈരാഗ്യമുണ്ട്.