അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ അസി.സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ ഗവ.പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.