അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ 2022-23 അധ്യയന വർഷം പ്രവേശനം നേടുന്നതിന്് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ താമസം, ഭക്ഷണം, ട്യൂഷൻ എന്നിവ സൗജന്യമാണ്. കുട്ടികൾക്ക് മാസം പോക്കറ്റ് മണിയും നൽകും. മറ്റ് സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി എന്നീ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്കും പഴയങ്ങാടി, ശ്രീകണ്ഠാപുരം, മയ്യിൽ, കതിരൂർ തുടങ്ങിയ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കുമാണ് പ്രവേശനം. അപേക്ഷയും മുമ്പ് പഠിച്ച കോഴ്സിന്റെ മാർക്ക് ലിസ്റ്റും, ജാതി സർട്ടിഫിക്കറ്റും, പഠിക്കുന്ന സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രവും സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ ജൂൺ 15 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫീസർമാരുടെ നമ്പറിൽ ബന്ധപ്പെടുക. പാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9495900255, കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9744980206, ഇരിക്കൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9446761940, തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 8848680653, കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9605789459.