അപേക്ഷ ക്ഷണിച്ചു

പട്ടുവം കയ്യംതടം ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ (യോഗ്യത: ലൈബ്രേറിയൻ സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവും), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ (ബിസിഎ/ബിഎസ്സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയും പിജിഡിസിഎയും), പ്ലംബർ, ഇലക്ട്രീഷ്യൻ കം ഡ്രൈവർ (പ്ലംബർ, ഇലക്ട്രിക്കൽ ജോലിയിൽ പരിചയം, ഡ്രൈവിങ്ങിൽ ഹെവി ലൈസൻസും പത്ത് വർഷത്തെ പരിചയവും) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അപേക്ഷ ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കണ്ണൂർ അരിയിൽ പി ഒ, പട്ടുവം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9496284860.