അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ്‌ ഹസൻ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദർ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിൻ ഹഖാനിയെയും നിയമിച്ചു. ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്.

യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ്‌ ഹസൻ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായതെന്നാണ് റിപ്പോർട്ടുകൾ.