പുഴയിൽ വീണ കുട്ടിയേയും ബന്ധുവിനേയും രക്ഷപ്പെടുത്തിയ കെ.പി.ശ്രീനിത്ത് മാസ്റ്ററെ അനുമോദിച്ചു
മുണ്ടേരി -പക്ഷിസങ്കേതത്തിന് സമീപം അബദ്ധത്തിൽ പുഴയിൽ വീണ കുട്ടിയേയും ബന്ധുവിനേയും രക്ഷപ്പെടു
ത്തിയ ദീനുൽ ഇസ്ലാം സഭ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ കെ.പി.ശ്രീനിത്ത് മാസ്റ്ററെ മുണ്ടേരി പഞ്ചായത്ത് യു .ഡി.എഫ്. കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഡി.സി.സി.
പ്രസി: സതീശൻ പാച്ചേനി
ഉപഹാരം നൽകി ആദരിച്ചു.
ഒരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും നോക്കാതെ അത് ഏറ്റെടുക്കുക എന്ന പുണ്യകർമമാണ് മാഷ് ചെയ്തതെന്നും, ഇത് ഒരു സാമൂഹ്യ ധർമമാണെന്നും പാച്ചേനി പറഞ്ഞു
പ്രഭാതസവാരിക്കിടെ നിലവിളകേട്ടാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്നും, ഒരാൾ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ട് വെള്ളത്തിൽചാടിയപ്പോഴാണ് കുട്ടി ഒഴുകി പോയ കാര്യവുംഅറിയുന്നതെ
ന്നും വളരെ സാഹസപ്പെട്ടാണ് ഇരുവരേയുംരക്ഷപ്പെടുത്താൻ
കഴിഞ്ഞതെന്നും ശ്രീനിത്ത് മസ്റ്റർ പറഞ്ഞു .
യു.ഡി.എഫ്.സ്ഥാനാർത്ഥികളായ ഫൈസൽ മാസ്റ്റർ, കെ.ബിന്ദു, സി.പി.ജിഷയും
മുണ്ടേരി ഗംഗാധരൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി.സി.അഹമ്മദ് കുട്ടി, ഇ.പി.
രത്നാകരൻ, സുധീഷ് മുണ്ടേരി,
ഫർഹാൻ മുണ്ടേരി, കട്ടേരി പ്രകാശൻ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു
KPSTA കണ്ണൂർ നോർത്ത് ഉപ
ജില്ലാകമ്മറ്റി,ജില്ലാപഞ്ചായത്ത്
കൂടാളിഡിവിഷൻഎൽ.ഡി.എഫ്.സ്ഥാനാർത്ഥിവി.കെ.സുരേഷ് ബാബു എന്നിവരും അദ്ദേഹത്തെ വീട്ടിൽ എത്തി
അനുമോദിച്ചിരുന്നു