അബ്ദുറഹ്മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ കമ്പിൽ സോൺ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


കമ്പിൽ :കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയുംഎസ്.വൈ.എസ്.പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ കമ്പിൽ സോൺ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കമ്പിൽ സോൺ ആസ്ഥാനത്ത് വെച്ച് ആരംഭിച്ച പ്രതിഷേധ പ്രകടനം എസ് വൈ എസ് ജില്ലാ ഫൈനാസ് സെക്രട്ടറി റസാഖ് മാണിയൂർ ഉൽഘട നം ചെയ്തു.

അംജദ് മാസ്റ്റർ ,നസീർ സഅദി, റഷീദ് പെരിവങ്ങൂർ, ശാഫി അമാനി മയ്യിൽ, സുഹൈൽ സഖാഫി കാവുൻ ചാൽ, ഫത്താഹ് സഖാഫി പാലത്തുങ്കര, ഇഖ്ബാൽ ബാഖവി വേശാല, നസീർ സഅദി, അഷ്റഫ് സഖാഫി നാറാത്ത്, ഇബ്രാഹിം മാസ്റ്റർ, അശ്റഫ് ചേലേരി,
ഷബീർ മുസ്‌ലിയാർ കയ്യങ്കോട്,എന്നിവർ നേതൃത്വം നൽകി