അഭിമുഖം ഏപ്രിൽ 20,21,22 തീയ്യതികളിൽ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 20, 21, 22 തീയ്യതികളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ അഭിമുഖം നടക്കും. സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, ഫൈബർ എഞ്ചിനീയർ, എച്ച് ആർ, മാനേജർ, ലൈബ്രേറിയൻ (മെയിൽ), ഗ്രാഫിക് ഡിസൈനേഴ്സ്, സെയിൽസ് കൺസൽട്ടന്റ് (ഇൻഡോർ ആന്റ് ഔട്ട്ഡോർ), ഷോറൂം ഹോസ്റ്റസ്, ബോഡി ടെക്നിഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓവർസീസ് ട്രെനേഴ്സ്-ഐ ഇ എൽ ടി എസ്, ഒ ഇ ടി, ഇംഗ്ലീഷ് ലാംഗ്വേജ്, ഓവർസീസ് കൗൺസിലർ, ഓപ്പറേഷൻ മാനേജർ, ഓഫീസ് സ്റ്റാഫ്, കളക്ഷൻ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്,നേഴ്സ്( ഐ സി യു), നഴ്സ് സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ്സ് (ലോൺ), ബ്രാഞ്ച് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ബേക്കേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: എം.ബി.എ, എം.കോം ഏതെങ്കിലും ഒരു ബിരുദം, ബിടെക്/ഡിപ്ലോമ/ഐ ടി ഐ ഇലക്ട്രിക്കൽ,സിവിൽ, ഗ്രാഫിക് ഡിസൈനിങ്, മെക്കാനിക്കൽ, ജി എൻ എം/ബി എസ് സി നഴ്സിംഗ്, പ്ലസ് ടു, എസ് എസ് എൽ സി
യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കുക. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.ഫോൺ: 0497-2707610, 6282942066