അമ്പലത്തറയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട്: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പാറപ്പള്ളിയിലെ അബ്ദുൾ റസാഖ് (34)നെയാണ് ബേക്കൽ ഡിവൈ.എസ്.പി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാണത്തൂർ സ്വദേശിനി നൗഷീറ കഴിഞ്ഞ മാസം 11-ന് പുലർച്ചെയാണ് ജീവനൊടുക്കിയത്. അബ്ദുൽ റസാഖും നൗഷീറയും ബന്ധുവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഇവിടെ വച്ച് നൗഷീറയെ റസാഖ് മർദിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മനോവിഷമത്തിൽ വീട്ടിൽ തിരിച്ചെത്തിയ നൗഷീറ ആത്മഹത്യക്ക് ശ്രമിക്കുകയും ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയുമായിരുന്നു.