അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി.

വൈസ് പ്രസിഡന്റ് പദവിയിൽ രണ്ട് വനിതകൾ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണവർ. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.