അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ നിര്‍ണായക മൊഴി പുറത്ത്.

തിരുവനന്തപുരം:അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു.

കഴിഞ്ഞദിവസമാണ് കടയ്ക്കാവൂരില്‍ പതിനാലുവയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അമ്മ അറസ്റ്റിലാകുന്നത്.

വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്ത് യുവതി ജീവനാംശം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു ഇതിലെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.