അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത: കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം മെയ് 14 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂർണ്ണമായും നിരോധിച്ചു.
ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ ആഴക്കടലിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 14 ന് മുമ്പ് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്
എത്തണമെന്നും നിർദ്ദേശമുണ്ട്. ആഴക്കടലിലുള്ള മൽസ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.