അഴീക്കൽ ടെക്നിക്കൻ ആന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മികവിന്റെ കേന്ദ്രമായി

അഴീക്കൽ ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ആന്റ് വൊക്കേഷണൽ അഴീക്കൽ ടെക്നിക്കൻ ആന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മികവിന്റെ കേന്ദ്രമായി. ഹയർ സെക്കന്ററി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതി കെട്ടിടോദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനിയറിംഗ് യുവജന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.

558 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി പൂർത്തീകരിച്ചത്. സംസ്ഥാനത്തെ ഒൻപത് തീരദേശ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പത്ത് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആകെ 24.71 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ആറ് ക്ലാസ് മുറികൾ, വിഎച്ച്എസ്ഇ , ഹയർ സെക്കന്ററി പ ലാബുകൾ, ഫിറ്റ്നസ് റും, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയത്.

ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഇഗ്‌നേഷ്യസ് മൺറോ ,കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻചീഫ് എൻജിനിയർ എം എ മുഹമ്മദ് അൻസാരി,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ടി സരള , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അജീഷ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് അഷ്റഫ് , വാർഡ് മെമ്പർ ടി കെ ഷബീന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ടി കെ ഷൈനി, കണ്ണൂർ ഹാർബർ എൻജിനിയറിംഗ് വകുപ്പ്എക്സിക്യുട്ടീവ് എൻജിനിയർ ടി വി ബാലകൃഷ്ണൻ , അഴീക്കൽ ഫിഷറീസ് വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ പി ജി നൗഷാദ്, അഴീക്കൽ പൂർവ്വ വിദ്യാർത്ഥി സംഘടന ജി ആർ എഫ് ടി എച്ച് എസ് പ്രസിഡന്റ്സുനിൽ ദത്തൻ ,പിടിഎ പ്രസിഡന്റ് എൻ മനോജ്, ങ്ങി ആർ എഫ് ടി എച്ച് എസ് ഹെഡ് മാസ്റ്റർ കെ ജയദേവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ സുരേന്ദ്രൻ, കെ എം സപ്ന, കെ എൻ പുഷ്പലത ടീച്ചർ, പി വി അരുണാക്ഷൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബിൽഡിംഗ് കോൺട്രാക്ടർ കെ അനീസിനെ കെ വി സുമേഷ് എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.