അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലുള്ള അസംഘടിത തൊഴിലാളികളും ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ മൂന്ന് മുതല്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫീസുകളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഫോണ്‍: 0497 2700353.