അസാപ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഐ ടി, മീഡിയ മേഖലക്ക് കീഴിലെ കോഴ്സുകൾ പഠിച്ചവർക്ക് അസാപ് കേരള 100 ശതമാനം സ്‌കോളർഷിപ്പ് നൽകുന്നു. പ്ലസ്ടു, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, പ്രൊഫഷണലുകൾ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. ഐഐടി പാലക്കാട്, അഡോബ്, റെഡ്ഹാറ്റ്, എൽ ആൻഡ് ടി എഡ്യൂടെക്, ഡിജിപെർഫോം തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളാണ് കോഴ്‌സുകൾ സാക്ഷ്യപ്പെടുത്തിയത്. അർഹതയുള്ളവർ www.asapkerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സ്‌കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കുകയും വേണം. സമ്പൂർണ പൈത്തൺ കോഴ്‌സ്, ബിസിനസ് അനലറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, എ ഡബ്ല്യൂ എസ് ക്ലൗഡ് കംപ്യൂട്ടിംഗ്, വെബ് ആന്റ് യുഐ ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റാ മാനേജ്‌മെന്റ ആന്റ് പൈത്തൺ ലിനക്സ് അഡ്മിനിസ്ട്രേറ്റർ ലെവൽ ഒന്ന്, രണ്ട്, മൂന്ന്, ഫുൾ സ്റ്റാക്ക് ജാവ/നെറ്റ് മീൻ സ്റ്റാക്ക് തുടങ്ങിയവ 100 ശതമാനം സ്‌കോളർഷിപ്പും പ്ലേസ്മെന്റ് സഹായവുമുള്ള കോഴ്സുകളാണ്. ഫോൺ: 9495999681, 9495999661, 9495999692.