അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് മണിക്കൂർവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും നെറ്റും ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 11.00 ന് ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.