അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്

കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റൻറ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമിക്കപെടുന്നതിന് ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 27-11-2021 വൈകുന്നേരം 5 മണിക്ക് മുൻപായി സർവകലാശാല രജിസ്ട്രാർ മുമ്പാകെ നേരിട്ടോ registrar@kannuruniv.ac.in എന്ന ഈമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അർഹതപ്പെട്ട മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കുന്നതാണ്.