ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ഥികളെ നാട്ടുകാര്‍ മര്‍ദിച്ചു

പാലക്കാട്:മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ഥികളെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാര്‍ കൂട്ടമായി എത്തി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് കേസെടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേരത്തെയും നാട്ടുകാര്‍ പല വട്ടം ഉപദ്രവിച്ചിരുന്നെന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അധിക്ഷേപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു