“ആണ്ടാൾ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും.

ഹാർട്ടിക്രാഫ്റ്റ് എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ഇർഷാദ് അലിയും ,അൻവർ അബ്ദുള്ളയും നിർമ്മിക്കുന്ന ” ആണ്ടാൾ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി 26ന് വൈകിട്ട് ആറ് മണിയ്ക്ക് പൃഥിരാജ് സുകുമാരൻ , ഫഹദ് ഫാസിൽ ,ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും.ഷെറീഫ് ഈസ സംവിധാനം ചെയ്യുന്നത്

കേരളത്തിലും തമിഴ്നാട്ടിലും അടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കൻ തമിഴരുടെ കഥയാണ് ” ആണ്ടാൾ ” പറയുന്നത്. 1800കളിൽ ബ്രിട്ടീഷുകാർ ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ൽ ശാസ്ത്രി –
സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറയ്ക്ക് കൈമാറ്റം ചെയ്തു . കേരളത്തിലെ നെല്ലിയാംപതി , ഗവി ,കുളത്തുപ്പുഴ തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്കൃത ഇടങ്ങളിലും കൂട്ടത്തോടെ ഇവരെ പു:നരധിവസിപ്പിച്ചു.

സ്വന്തം നാട് ,മണ്ണ്, പെണ്ണ്, സ്വത്വം തുടങ്ങിയ ജീവിത ബന്ധങ്ങളുടെ ശൈഥില്യങ്ങൾ അവരെ പിൻതുടർന്ന് കൊണ്ടിരുന്നു. ജനിച്ചു വളർന്ന മണ്ണിൽ ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് സിനിമയുടെ പ്രമേയം.

ഇർഷാദ് അലി, അബിജ ,ധന്യ അനന്യ ,സാദിഖ് എന്നിവരോടൊപ്പം ശ്രീലങ്കൻ ,തമിഴ് വംശജരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
” കാന്തൻ ദ ലവർ ഓഫ് കളറിന് ” ശേഷം ഷെറിഫ് ഈസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.