ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു.

ബംഗളൂരു: ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസ(28) ആണ് മരിച്ചത്.ഇയാള്‍ക്ക് രണ്ട് കാമുകിമാരുണ്ടായിരുന്നു. കാമുകന്‍ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തായിരുന്നു സംഭവം.

കടലില്‍ ചാടിയ കാമുകിയെ യുവാവ് രക്ഷപ്പെടുത്തി. എന്നാല്‍ തിരയില്‍പ്പെട്ട ഇയാളുടെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

താനല്ലാതെ യുവാവിന് മറ്റൊരു കാമുകി കൂടി ഉണ്ടെന്ന് യുവതികള്‍ മനസിലാക്കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പ്രശ്‌നം സംസാരിച്ച്‌ ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ലോയിഡ് രണ്ടുപേരെയും വിളിച്ചുവരുത്തി. സംസാരിക്കുന്നതിനിടയില്‍ യുവതി കടലിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിയത്. പ്രവാസിയായിരുന്ന ഇയാള്‍ കോവിഡിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.