ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് സമയം മെച്ചപ്പെടുത്തി വന്ദേഭാരത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള രണ്ടാം പരീക്ഷണ ഓട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയത് 7 മണിക്കൂറിൽ താഴെ സമയം കൊണ്ട്.

കൃത്യമായി പറഞ്ഞാൽ 6 മണിക്കൂർ 53 മിനിറ്റ് കൊണ്ട്. ആദ്യ യാത്രയിൽ 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്. ആദ്യ യാത്രയെ അപേക്ഷിച്ച് 17 മിനിറ്റ് ലാഭിച്ചു.