ആധാരം രജിസ്​റ്റർ ചെയ്യുന്ന ദിനം തന്നെ പോക്കുവരവ്: സം​വി​ധാ​നം ഉ​ട​ൻ -മ​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഭൂ​​മി ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന ദി​​വ​​സം ത​​ന്നെ ആ​​ധാ​​രം പോ​​ക്കു​​വ​​ര​​വ് ചെ​​യ്തു​​കൊ​​ടു​​ക്കു​​ന്ന സം​​വി​​ധാ​​നം ഉ​​ട​​ൻ നി​​ല​​വി​​ൽ വ​​രു​​മെ​​ന്ന്​ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​യ​​മ​​സ​​ഭ​​യി​​ൽ പറഞ്ഞു. വ​​കു​​പ്പ്​ ആ​​സ്ഥാ​​ന​​ത്തും 14 ജി​​ല്ല ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫി​​സു​​ക​​ളി​​ലും സ​​ബ്​ ര​​ജി​​സ്​​​ട്രാ​​ർ ഓ​​ഫി​​സു​​ക​​ളി​​ലും സം​​വി​​ധാ​​നം ത​​യാ​​റാ​​യി വ​​രു​​ക​​യാ​​ണ്.

.ഒ​​രു സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫി​​സി​​ലെ ആ​​ധാ​​രം ആ ​​ജി​​ല്ല​​യി​​ലെ ഏ​​ത് സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫി​​സി​​ലും ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത ആ​​ധാ​​രം അ​​ന്നേ​​ദി​​വ​​സം​​ത​​ന്നെ മ​​ട​​ക്കി ന​​ൽ​​കാ​​നും ന​​ട​​പ​​ടി​​ക​​ളാ​​യി. സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫി​​സു​​ക​​ളി​​ലെ ആ​​ധാ​​ര​​പ്പ​​ക​​ര്‍പ്പു​​ക​​ള്‍ ഓ​​ണ്‍ലൈ​​നാ​​യി ന​​ൽ​​കാ​​നു​​ള്ള സൗ​​ക​​ര്യം പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ല്‍ ന​​ട​​പ്പാ​​ക്കിയെന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന​​ത്താകെ ഡി​​ജി​​റ്റ​​ൽ സ​​ർ​​വേ ന​​ട​​ത്തി ​ഭൂ​​രേ​​ഖ​​ക​​ൾ ​കു​​റ്റ​​മ​​റ്റ​​താ​​ക്കു​​മെ​​ന്ന്​ മ​​ന്ത്രി കെ. ​​രാ​​ജ​​ൻ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ ഭൂ​​മി അ​​ള​​ന്നു​​കി​​ട്ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ധി​​ക ഭൂ​​മി ക്ര​​മ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്​ ഉ​​ട​​മ​​ക്ക്​ അ​​വ​​സ​​രം ന​​ൽ​​കാ​​ൻ പു​​തി​​യ നി​​യ​​മം കൊ​​ണ്ടു​​വ​​രും. പ്ര​​വാ​​സി​​ക​​ൾ സ​​ർ​​ക്കാ​​റു​​മാ​​യി ന​​ട​​ത്തു​​ന്ന ഇ​​ട​​പാ​​ടു​​ക​​ളി​​ൽ നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ റ​​വ​​ന്യൂ ഓ​​ഫി​​സു​​ക​​ളി​​ൽ സെ​​ൽ രൂ​​പ​​വ​​ത്​​​ക​​രി​​ക്കും. മ​​ണ​​ൽ ഖ​​ന​​നം, മ​​ണ്ണെ​​ടു​​പ്പ്​ സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ​ ഡി​​ജി​​റ്റ​​ൽ സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.