ആനമതിൽ നിർമ്മാണം ആരംഭിക്കുക:കേരള കോൺഗ്രസ്‌ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി


കീഴ്പള്ളി : ആദിവാസ മേഖലയില കാട്ടാന ശല്യത്തിന് അറുതിവരുത്താൻ ആനമതിൽ എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ്‌ (ജേക്കബ്) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഗവണ്മന്റിനോട് ആവിശ്യപ്പട്ടു.22 കോടി രൂപ അനുവദിച്ചിട്ട് നാലു വർഷം കഴിഞ്ഞിട്ടും തുടങ്ങാത്തത് അനുവദിക്കാനാകില്ല. ഹൈകോടതി നിർദേശിച്ചിട്ടും പണി തുടങ്ങിയില്ല.12 ജീവനുകൾ കാട്ടാന എടുത്തു. അധികൃതർ അനങ്ങാപാറ നയം സ്വാകരിക്കുന്നു. ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രഷോഭം ആരംഭിക്കണമെന്ന് യോഗം ആവിശ്യപ്പട്ടു. ജില്ലാ വൈസ് പ്രിസിഡന്റ് മാത്യുകുട്ടി പന്തപ്ലാക്കൽ അധ്യഷത വഹിച്ച യോഹത്തിൽ സംസ്ഥാന ട്രഷർ വത്സൻ അത്തിക്കൽ ജില്ലാ സെക്രട്ടറിമാരായ കെ വി വർഗ്‌സ്. . വി എം സെബാസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രിസിഡന്റ് അരുൺ സിറിയക് നിയോജകമണ്ഡലം പ്രിസിഡന്റ് ബിജു സി മാണി, ബാബു പുളിയൻമാക്കൽ തുടങിയവർ സംസാരിച്ചു..