ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും

മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.

മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.