ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു

ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 5 സ്ത്രീകൾ ഉൾപ്പെടെ 9 പേർ മരിച്ചു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.

ജല്ലേരു വാഗു കനാലിലേക്ക് മറിഞ്ഞ ബസിൽ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. അശ്വറൊപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്