ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറി മരിച്ചവരുടെ എണ്ണം ഏഴയി . ശ്രീകാകുളം ജില്ലയിലെ ബട്വയിലാണ് അപകമുണ്ടായത്. ട്രെയിൻ നിർത്തിയപ്പോൾ പാളത്തിൽ ഇറങ്ങി നിന്നവരെ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. ​ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു.