ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടിക്കേസ്് അന്വേഷണ നേതൃത്വത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി.

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബരക്കപ്പലിലെ ലഹരി പാര്‍ട്ടിക്കേസ്് അന്വേഷണ നേതൃത്വത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി.കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍സിബി ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ്ങിന് അന്വേഷണ ചുമതല.

ആര്യന്‍ ഖാന്‍റേത് ഉള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍സിബി മുംബൈ സോണില്‍ നിന്നും സെന്‍ട്രല്‍ സോണിലേക്ക് മാറ്റുകയാണ് ചെയ്തത്. അഞ്ച് കേസുകളില്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാന്‍ പ്രതിയായ കേസും ഉള്‍പ്പെടും.

ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എട്ട് കോടി രൂപ സമീര്‍ വാങ്കഡെ കൈപ്പറ്റിയെന്നും കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെയുള്ളവരും സമീര്‍ വാങ്കഡെക്കെതിരെ നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങളെ തുടര്‍ന്നാണ് അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയത്.