ആര്യൻ ഖാൻ ജയിൽ മോചിതനായി

മുംബൈ: ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ ​ കേസിൽ അറസ്റ്റിലായ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. വ്യാ​ഴാഴ്ചയാണ്​ 23കാരന്​ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്​. പിതാവ്​ ഷാരൂഖ്​ ഖാൻ മകനെ സ്വീകരിക്കാനായി ആർതർ റോഡ്​ ജയിലിൽ എത്തിയിരുന്നു.

ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ്​ ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന്​ പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്​. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ്​ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ്​ ജയിലിലേക്ക്​ പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു.