ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധന റിസള്‍ട്ട് അറിയാം.

കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധന റിസള്‍ട്ട് അറിയാം. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റൈസ് ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍) വഴിയുള്ള കൊറോണ വൈറസ് പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമൊരുക്കിയിരിക്കുന്നു.ആര്‍ടിപിസിആര്‍ പോലെ വിലയേറിയ ഉപകരണങ്ങളും ഈ സാങ്കേതിക വിദ്യയില്‍ ആവശ്യമില്ല

പരിശോധനയ്ക്കുള്ള നിരക്ക് 1150 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണ്. ആര്‍ടി ലാംപ് പരിശോധന വഴി 30 മിനുട്ടിനുള്ളില്‍ ഫലം ലഭിക്കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ പുതിയതാണ് ഇത്.