ആറാട്ടുപുഴയിൽ കാണാതായ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാണാതായ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ​ഗൗതം സാഗർ (14) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽ പെട്ട 15-കാരൻ ഷിജിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇരിങ്ങാലക്കുട ഫയർസ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും ഉൾപ്പെടെയുള്ളവർ എത്തിയാണ് തിരച്ചിൽ നടത്തുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. സമീപത്തുള്ള ​ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാൽ കഴുകാൻ മന്ദാരക്കടവിൽ എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ആറോളം കുട്ടികൾ പ്രദേശത്ത് ഉണ്ടായിരുന്നു.