ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല : ധനമന്ത്രി

ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിണറായി സർക്കാർ ഭരണകാലത്ത് നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരുതവണ നികുതി കുറച്ചു എന്നും അദ്ദേഹം പറഞ്ഞു.