ആലിയ ഭട്ട് റൺബീർ കപൂർ വിവാഹം ഇന്ന്
ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.
ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കൾ കൂടിയ കരീന, കരീഷ്മ എന്നിവരും കരൺ ജോഹർ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നു.