ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.

കൊച്ചി:ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് (42) മരിച്ചത്.

കളിപ്പാട്ട കച്ചവടത്തിനെത്തിയ രാജുവും സലീമും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദ്ദിച്ചത്.ദിലീപിന്റെ ബന്ധുവാണ് രാജു. പരിക്കേറ്റ ദിലീപിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്തതിനാൽ രക്തം വാർന്നായിരുന്നു മരണം. രാജുവിനേയും സലിമിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.