ആഹ്ലാദപ്രകടനത്തിന് നേരേ ബോംബേറ്;രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്ക്

കതിരൂർ ഡയമണ്ട് മുക്കിൽ വാഹനത്തിന് നേരെ ബോംബേറ് . സിപിഎമ്മിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം കടന്നു പോകുന്നതിനിടെയാണ്ബോംബേറ് നടന്നത്.. രണ്ട് സിപിഎം പ്രവർത്തകർക്ക് സംഭവത്തിൽ പരിക്കേറ്റു.മലാൽ കൃപാ ഹൗസിൽ റോഷിത്ത്, കുറ്റിച്ചൽ കൈരളിയിൽ ജിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. ആർഎസ്എസ് പ്രവർത്തകരാണ് ബോംബെറിഞ്ഞത് സിപിഎം നേതൃത്വം ആരോപിച്ചു.