ഇഒഎസ്-03 ന്റെ വിക്ഷേപണം പരാജയം, കാരണം സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ന്റെ വിക്ഷേപണം പരാജയപ്പെടാന്‍ കാരണം സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നെന്നും സാങ്കേതിക തകരാര്‍ മൂലം ക്രയോജനിക് ജ്വലനം നടന്നില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യയുടെ അത്യാധുനിക ബി ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ നിര്‍ണായക വിക്ഷേപണമാണ് പരാജയപ്പെട്ടത്. ഉപഗ്രഹവും വഹിച്ചുള്ള ജിഎസ്എല്‍വി-എഫ് 10 ക്രയോജനിക് ഘട്ടം തകരാറിലാവുകയായിരുന്നു. പുലര്‍ച്ചെ 5.43 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ബഹിരാകാശ ദൗത്യമാണ് പാളിയത്.രണ്ട് തവണ മാറ്റിവച്ച വിക്ഷേപണമാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഇന്ന് നടന്നത്. പ്രകൃതി ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന ഉപഗ്രഹ ദൗത്യമാണ്. പരാജയപ്പെട്ടത്