ഇടപ്പള്ളിയിൽ കൂട്ട വാഹനാപകടം:20 പേര്‍ക്ക് പരിക്ക്

കൊച്ചി: ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. കെഎസ്‌ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടു.തീര്‍ത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തില്‍ മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്‌ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.

ഇടപ്പള്ളി ജങ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു