ഇടവേളകളില്ലാതെ പരീക്ഷ : ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം : കെ.എസ്.യു

കണ്ണൂർ : കണ്ണൂർ സർവ്വകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷാ പ്രതിസന്ധി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് നിവേദനം നൽകി. കോവിഡ് സമയത്ത് മതിയായ ക്ലാസ്സുകൾ ലഭ്യമാവാതെ ഓൺലൈൻ ക്ലാസ്സുകളിലൂടെ മാത്രം പഠനം നടത്തി അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതി ഒന്നര മാസത്തിനുള്ളിലാണ് 6 ആം സെമസ്റ്റർ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒരു ഇടവേളകളുമില്ലാതെയുമാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നതും. ഈ പ്രതിസന്ധി പരിഹരിക്കണമെന്നാണ് കെ.എസ്.യു വിന്റെ ആവശ്യം