ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വി.എം സുധീരൻ.

കോഴിക്കോട്: താൻ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും പുതു തലമുറകൾക്ക് വഴിമാറികൊടുക്കുകയാണന്നും മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ.

ഇക്കാര്യം തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം 25 വർഷം പിന്നിട്ടപ്പോൾ തന്നെ നേതൃത്വത്തെ അറിയിച്ചതായിരുന്നു. പക്ഷെ നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീട് മത്സരിച്ചത്. ഇത്തവണ തന്റെ പേര് വന്നിട്ടേയില്ലെന്നും വി.എം സുധീരൻ കോഴിക്കോട് പ്രതികരിച്ചു.