ഇന്ത്യക്ക് ചരിത്ര വിജയം

ഓസ്ത്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം

3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ത്രേലിയയെ തകർത്തത്

നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.

രണ്ടാമിന്നിങ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റൺസെടുത്ത യുവതാരം ശുഭ്മാൻ ഗില്ലിന്റെയും പുറത്താവാതെ 89 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെയും 56 റൺസ് നേടിയ ചേതേശ്വർ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന ഋഷഭ് പന്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തിൽ 2018-19 പരമ്പരയിൽ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.