ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു. ദീർഘനാളായി അടുത്ത സുഹൃത്തായിരുന്ന മിതാലി പരൂൽകറാണ് വധു. താനെയിൽ ‘ഓൾ ദ ബെയ്ക്ക്സ്’ എന്നു പേരുള്ള ഒരു സ്റ്റാർറ്റ് അപ് കമ്പനി നടത്തുകയാണ് മിതാലി.

ഇരുവരുടേയും വിവാഹ നിശ്ചയം തിങ്കളാഴ്ച്ച ബാന്ദ്രയിൽ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻ രോഹിത് ശർമയും മുംബൈ രഞ്ജി ടീമിലെ സഹതാരങ്ങളായ ധവാൽ കുൽക്കർണിയും അഭിഷേക് നായരുമാണ് ചടങ്ങിനെത്തിയ ക്രിക്കറ്റ് താരങ്ങൾ