ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112 രൂപ 59 പൈസയും, കോഴിക്കോട് പെട്രോളിന് 110 രൂപ 72 പൈസയുമായി.ഡീസല്‍ വിലയില്‍ മാറ്റമില്ല.

കണ്ണൂരിൽ പെട്രോൾ വില 110 രൂപ 95 പൈസയാണ്

കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോള്‍ ലിറ്ററിന് എട്ട് രൂപ 88 പൈസയാണ് കൂട്ടിയത്. ഇന്നലെ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടിയിരുന്നു.