ഇന്ധന വില ഇന്നും കൂടി.

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 26 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90.87 രൂപയും, ഡീസലിന് 85.31 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89.15 രൂപയും ഡീസലിന് 83.74 രൂപയുമായി. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 100 കടന്നു. മഹാരാഷ്ട്രയിലെ പര്‍ബനിയില്‍ പെട്രോള്‍ വില 101 രൂപയ്ക്കടുത്തെത്തി. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും കൂട്ടിയിരുന്നു.