ഇന്ധന വില ഇന്നും കൂട്ടി

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 102.73 രൂപയുമായി. ഡീസലിന് 95.85 രൂപയായി.

കോഴിക്കോട് ജില്ലയിൽ പെട്രോളിന് 102.84 രൂപയും ഡീസലിന് ലിറ്ററിന് 95.99 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ, ഡീസൽ വില യഥാക്രമമം 104.63 രൂപയും 95.99 രൂപയുമാണ്.