ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു,ആദരാഞ്ജലി അ‍‍ർപ്പിക്കാൻ ആയിരങ്ങൾ

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനെത്തിച്ചു. എട്ട് മണി മുതൽ 11 മണിവരെയാണ് പൊതുദർശനത്തിന് വെയ്ക്കുക. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നിൽ നടന് ആദരാഞ്ജിലിക‍ളർപ്പിരക്കാൻ എത്തിയത്.

ഇന്ന് ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലും വൈകീട്ട് മൂന്നു മുതൽ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദ‍ർശനം ഉണ്ടാകും. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.