ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ കാറ്റും വീശിയടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതല്‍ മഴ. വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലയില്‍ മഴ കിട്ടും. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴക്ക് കാരണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.