ഇന്നും ഇന്ധനവില കൂട്ടി.

കൊച്ചി:സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.


കണ്ണൂരില്‍ പെട്രോള്‍ വില 109.99 രൂപയും ഡീസലിന് 103.88 രൂപയുമായി

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 109.44 രൂപ, 103.31 രൂപ എന്നിങ്ങനെയാണ്.