ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം

ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.