ഇന്ന് ദേശീയ ജലദിനം.

ഇന്ന് ദേശീയ ജലദിനം. ഡോ. ബി ആര്‍ അംബേദ്കറുടെ ജന്‍മദിനമാണ് രാജ്യത്ത് ജലദിനമായി ആചരിക്കുന്നത്.

ജലവിഭവ വികസനത്തിന് ഡോ ബി ആര്‍ അംബേദ്കര്‍ നല്‍കിയ സംഭാവന പരിഗണിച്ചാണ് ഏപ്രില്‍ 14 ദേശീയ ജലദിനമായി ആചരിക്കാന്‍ 2016 ല്‍ അന്നത്തെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
അന്നത്തെ ജലവിഭവ മന്ത്രി ഉമാഭാരതിയാണ് പ്രഖ്യാപനം നടത്തിയത്. അമൂല്യമായ ജലസ്രോതസുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ അംബേദ്കറുടെ ജന്‍മദിനത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ആശയം.

ഭരണഘടന രൂപീകരിക്കുന്നതില്‍ മാത്രമായിരുന്നില്ല അംബേദ്കറുടെ പങ്ക്. രാജ്യത്തെ ജലസ്രോതസുകള്‍ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും അംബേദ്കര്‍ മുഖ്യപങ്ക് വഹിച്ചു.ദാമോദര്‍വാലി. ഹിരാകുഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ മുഖ്യആസൂത്രകന്‍ കൂടിയായിരുന്നു അംബേദ്കര്‍. രാജ്യത്തെ ജലസ്രോതസുകള്‍ ഏല്ലാവര്‍ക്കും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് 1942- 46 കാലഘട്ടത്തില്‍ ഒരു പുതിയ ജല- വൈദ്യുതി നയം വികസിപ്പിക്കുന്നതില്‍ അംബേദ്കറുടെ സംഭാവന അമൂല്യമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ 22 ലോക ജലദിനമായി ആചരിച്ചുവരുന്നു.