കരുതൽ ഡോസ് വിതരണം ഇന്ന് മുതൽ
പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക.
കരുതൽ ഡോസ് വിതരണം ചെയ്യുമ്പോൾ അമിത തുക ഈടാക്കരുതെന്നും കേന്ദ്രം നിർദേശിച്ചു. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി.